01 July Friday

"പ്രൈസ് ഓഫ് പോലീസ് " തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022



കൊച്ചി : കലാഭവൻ ഷാജോൺ ഡി വൈ എസ് പി മാണി ഡേവിസാകുന്ന "പ്രൈസ് ഓഫ് പോലീസി " ന്റെ പൂജ കൊച്ചിയിൽ സംവിധായകൻ ജോഷി ആദ്യതിരിതെളിച്ചു തുടക്കമായി.

എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മാധവാണ്. രാഹുൽ കല്യാണാണ് രചന.   കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ ,  പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു.      

ഛായാഗ്രഹണം - ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ - അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തല സംഗീതം - റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - അനന്തു എസ് വിജയ്, ഗാനരചന - ബി കെ ഹരിനാരായണൻ , പ്രെറ്റി റോണി , ആലാപനം - കെ എസ് . ഹരിശങ്കർ , നിത്യാ മാമ്മൻ , അനാമിക, കൊറിയോഗ്രാഫി - കുമാർശാന്തി മാസ്റ്റർ, കല- അർക്കൻ എസ് കർമ്മ, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - ഇന്ദ്രൻസ് ജയൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പൻചോല , അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് - അനീഷ് കെ തങ്കപ്പൻ , സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജേഴ്സ് - പ്രസാദ് മുണ്ടേല, ഗോപൻ ശാസ്തമംഗലം,  ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .           ജൂൺ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻസ് തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top