06 December Friday

വിക്രം ചിത്രം തങ്കലാനിലെ പുതിയ ഗാനം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ചെന്നൈ > വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനിലെ പുതിയ ഗാനം പുറത്ത്. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ്‌ റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. ആഗസ്‌ത്‌ 15 നാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.

ജി വി പ്രകാശ്‌ കുമാറാണ്‌ ചിത്രത്തിന്റെ സംഗീതം. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗോകുലം മൂവീസാണ്‌ ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top