19 February Tuesday

സേതുപതിയും നയന്‍താരയും വീണ്ടും

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ജില്ലാ കലക്ടറായി എത്തിയ 'അറാം' എന്ന ബോക്സോഫീസ് ഹിറ്റിനുശേഷം നയന്‍താര സിബിഐ ഓഫീസറാകുന്നു. 'നാനും റൌഡി താന്‍' എന്ന സൂപ്പര്‍ഹിറ്റിനുശേഷം നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്നതാണ് ചിത്രം. 'ഇമൈക്കാ നൊടികള്‍' എന്നുപേരിട്ട ചിത്രത്തില്‍ അഥര്‍വ മുരളിയാണ് നായകന്‍. ഏറെ പ്രാധാന്യമുള്ള വേഷമാണ് വിജയ് സേതുപതിക്ക്്. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് ക്യാമറയ്ക്കുമുന്നിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായിരിക്കുമിത്.
റാഷി ഖന്ന, രമേഷ് തിലക്, ദേവന്‍, ഉദയ് മഹേഷ് എന്നിവരും ചിത്രത്തിലുണ്ട്. അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. സംഗീതം ഹിപ് ഹോപ് തമിഴാ.

പ്രധാന വാർത്തകൾ
 Top