21 May Tuesday

നയനും കീർത്തിയും രജനിക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Mar 2, 2019

തന്റെ 166 –-ാമത‌് ചിത്രത്തിൽ ഇരട്ടവേഷത്തിലെത്തുന്ന രജനിക്ക‌് നായികയാകുന്നത‌് രണ്ടുപേർ. പേട്ടയിലൂടെ വൻ തിരിച്ചുവരവ‌് നടത്തിയ രജനികാന്തിന്റെ അടുത്ത ചിത്രം സൂപ്പർഹിറ്റ‌് ഡയറക്ടർ എ ആർ മുരുഗദോസിനൊപ്പം. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായികമാർ രണ്ടാണ‌്. നയൻതാരയും കീർത്തി സുരേഷും. ചന്ദ്രമുഖി, ശിവാജി, കുസേലൻ എന്നീ രജനിചിത്രങ്ങളിൽ മുമ്പ‌് നയൻ നായികയായിട്ടുണ്ട‌്. എന്നാൽ, കീർത്തി ഇതാദ്യമാണ‌് സ‌്റ്റൈൽമന്നന‌് ജോടിയാകുന്നത‌്.

ഒരുപിടി പ്രമുഖരാണ‌് സിനിമയ‌്ക്ക‌ു പിന്നിലും അണിനിരക്കുന്നത‌്. സംഗീതം കൈകാര്യംചെയ്യുന്നത‌് അനിരുദ്ധ‌് രവിചന്ദറാണ‌്.  പേട്ടയിലൂടെ ആദ്യമായാണ‌് അനിരുദ്ധ‌് രജനിചിത്രത്തിന‌് സംഗീതം നൽകിയത‌്. സന്തോഷ‌് ശിവനായിരിക്കും ക്യാമറ കൈകാര്യംചെയ്യുക‌. ഒരു മാസ‌് എന്റർടൈൻമെന്റ‌് ചിത്രമാണ‌് ഒരുക്കുകയെന്ന‌് മുരുഗദോസ‌് പ്രതികരിച്ചിട്ടുണ്ട‌്. സൺപിക‌്ചേഴ‌്സ‌ായിരിക്കും നിർമാതാക്കൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

മുരുഗദോസിന്റെ തുപ്പാക്കിയിലും സ‌്പൈഡറിലും ക്യാമറ ചെയ‌്തത‌് സന്തോഷ‌് ശിവനായിരുന്നു. രജനിയുമൊന്നിച്ച‌് മുമ്പ‌് മണിരത‌്നം ചിത്രമായ ദളപതിയിലാണ‌് സന്തോഷ‌് ശിവൻ പ്രവർത്തിച്ചത‌്. 


പ്രധാന വാർത്തകൾ
 Top