20 April Saturday

മികച്ച നടന്‍ പുരസ്‌കാരം ഇന്ദ്രന്‍സിന് നഷ്‌ടമായത് നേരിയ വ്യത്യാസത്തിന്: ജൂറി ചെയര്‍മാന്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018

ന്യൂഡല്‍ഹി > മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഇന്ദ്രന്‍സിന് നഷ്ടപ്പട്ടത് ചെറിയ വ്യത്യാസത്തില്‍ മാത്രമെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍.ഇന്ദ്രന്‍സ് മികച്ച നടനാണെന്നും അവസാന റൗണ്ടിലാണ് പുരസ്‌കാരം നഷ്ടപ്പെട്ടതെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ  പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നത്.

നഗര്‍ കീര്‍ത്തന്‍ എന്ന സിനിമയിലെ അഭിനയത്തിന് പത്തൊന്‍പത് കാരനായ ബംഗാളി നടന്‍ റിത്വി സെന്‍ ആണ് മികച്ച നടനായത്. വിസി അഭിലാഷാണ് ആളൊരുക്കത്തിന്റെ സംവിധായകന്‍.ഓട്ടന്‍ തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് ആളൊരുക്കത്തില്‍ എത്തുന്നത്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ആളൊരുക്കമായിരുന്നു.



 

പ്രധാന വാർത്തകൾ
 Top