12 November Tuesday

നാനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ഹൈദരാബാദ്‌ > തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് താൽകാലികമായി നൽകിയിരിക്കുന്ന പേര് ‘നാനിഒഡേല 2’ എന്നാണ്. ദസറ ആഘോഷത്തിന്റെ ശുഭദിനത്തിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച്.

ഒരു മാസ് കഥാപാത്രത്തിന്റെ റോളിലായിരിക്കും നാനിയെ ചിത്രത്തിൽ ശ്രീകാന്ത് ഒഡേല  അവതരിപ്പിക്കാൻ പോകുന്നത് എന്ന റിപ്പോർട്ടുകളുണ്ട്‌. അതിനായി ആകർഷകമായ തിരക്കഥയോടുകൂടിയ വലിയ കാൻവാസിലുള്ള ചിത്രമാണ് അദ്ദേഹമൊരുക്കാൻ പോകുന്നതും. ഈ കഥാപാത്രത്തിനായി ശാരീരികമായി വലിയൊരു മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് നാനി. ദസറയുടെ 100 മടങ്ങ്‌ സ്വാധീനം ഈ പ്രോജക്റ്റ് ലക്ഷ്യമിടുന്നുവെന്ന് നാനി അടുത്തിടെ പ്രസ്‌താവിച്ചിരുന്നു.

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് "നാനിഒഡേല 2" ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top