26 March Tuesday

"നാൻ പെറ്റ മകൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

കൊച്ചി > മഹാരാജാസ് കോളേജിൽ മതതീവ്രവാദികൾ അരുംകൊല ചെയ്‌ത അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന 'നാൻ പെറ്റ മകൻ സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റർ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രകാശനം ചെയ്‌തു. സജി എസ് പാലമേലാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്‌.

ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ 'ആറടി ' ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 ഐഎഫ്‌ഫ്‌കെ യിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സർക്കാർ പുരസ്‌കാരം കരസ്ഥമാക്കുകയും ചെ‌യ്‌തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാൻവാസിലാണ്‌ 'നാൻ പെറ്റ മകൻ ഒരുങ്ങുന്നത്‌.

സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്‌ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന്‌ പ്രത്യശിക്കുന്നതായി പോസ്റ്റർ പ്രകാശനം ചെയ്‌ത്‌ തോമസ്‌ ഐസക്‌ ഫേസ്‌ബുക്കിൽ കുറിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top