Deshabhimani

ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 12:24 PM | 0 min read

കൊച്ചി > ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം വാങ്ങാൻ വിസമ്മതിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് 'മനോരഥങ്ങളു'ടെ ട്രെയിലർ റിലീസിനിടെയുണ്ടായ പുരസ്‌കാരദാന ചടങ്ങിലാണ് സംഭവം.

പുരസ്‌കാരം കൈമാറാൻ ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ വലിയ താല്പര്യം കാണിക്കാതെ രമേശ് നാരായണൻ അവാർഡ് വാങ്ങി. ആസിഫിനെ ശ്രദ്ധിക്കാതെ സംവിധായകൻ ജയരാജിനെ വേദിയിലേക്ക് ക്ഷണിച്ച് പുരസ്‌കാരം ജയരാജിന്റെ കയ്യിൽ കൊടുത്തു. പിന്നീട് ജയരാജിൽ നിന്നും അവാർഡ് കൈപറ്റി അദ്ദേഹത്തെ ആലിംഗനം ചെയ്ത ശേഷം ഫോട്ടോക്ക് പോസ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വലിയ വിമർശനങ്ങളാണ് രമേശ് നാരായണന് നേരെ ഉയരുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home