27 May Monday

ഗായകൻ: മുകേഷ‌് എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

താരമായെത്തി ഗായകരായ താരങ്ങൾ ഏറെയുണ്ട‌് സിനിമയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഇങ്ങേയറ്റം ദുൽഖർ സൽമാൻ, ജയസൂര്യവരെ ആ നിലയിലും ഒരുകൈ നോക്കിയവരാണ‌്. എംഎൽഎകൂടിയായ നമ്മുടെ പ്രിയനടൻ മുകേഷ‌് ഗാനമാലപിക്കുന്നതാണ‌് പുതിയ വാർത്ത. സഹോദരി സന്ധ്യാ രാജേന്ദ്രന്റെ മകൻ ദിവ്യദർശൻ നായകനാകുന്ന ചിത്രത്തിലാണ‌് "അമ്മാവൻ' പാട്ടുപാടുന്നത‌്. 

സുജിത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന ‘രമേശൻ ഒരു പേരല്ല’ എന്നതാണ‌് ചിത്രം. മണികണ്ഠൻ പട്ടാമ്പി പ്രധാന വേഷത്തിൽ എത്തുന്നു. ഒരു  ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതമാണ‌് പ്രമേയം. ഇടത്തരം കുടുംബത്തിലെ ഒരു വ്യക്തി, അയാളും കുടുംബവും കടന്നുപോകുന്ന  ജീവിത സാഹചര്യങ്ങൾ.. എന്നിവ ചിത്രത്തിൽ കടന്നുവരുന്നു. റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലറായിരിക്കും. ദിവ്യദർശൻ, ദേവൻ, രാകേഷ് ശർമ, കൃഷ്ണകുമാർ, കൃഷ്ണൻ ബാലകൃഷ്ണൻ, അരുൺനായർ, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ശൈലജ എന്നിവർ വേഷമിടുന്നു. സുനിൽ പ്രേം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. 

മകൻ ശ്രാവൺ നായകനായ കല്യാണം, ജോമോന്റെ സുവിശേഷങ്ങൾ, രാമലീല, മാസ്റ്റർപീസ‌് തുടങ്ങിയവയാണ‌് ഒടുവിലിറങ്ങിയ മുകേഷ‌് ചിത്രങ്ങൾ. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ‌് ചിത്രീകരണത്തിലിരിക്കുന്നത‌്.

നാല‌് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതപാരമ്പര്യമുണ്ട‌് മുകേഷിന‌്. അച്ഛൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ‌് എന്നിങ്ങനെ കലയുടെ വഴിയിലാണ‌് മുകേഷിന്റെ കുടുംബം മുഴുവൻ. ഈയിടെ മകൻ ശ്രാവണും സിനിമയിൽ സജീവമായി.


പ്രധാന വാർത്തകൾ
 Top