19 April Friday

ബാല്യകാലസഖിയെത്തേടി ഇന്ദ്രൻസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

ഇന്ദ്രൻസ‌് റൊമാന്റിക‌് ഹീറോ ആണ‌്. കോളേജ‌് കുമാരനോ പൂവാലനോ അല്ല. 65 വയസ്സുകാരനായ കാമുകൻ. മുഹബത്തിൻ കുഞ്ഞബ‌്ദുള്ള എന്ന ചിത്രത്തിലാണ‌് ഇന്ദ്രൻസ‌് പുതിയ വേഷത്തിൽ എത്തുന്നത‌്. ഷാനു സമദ‌് സംവിധാനംചെയ്യുന്ന ചിത്രത്തിൽ ബാല്യകാലസഖിയെത്തേടി ഇറങ്ങുന്ന അപ്പൂപ്പനായാണ‌് ഇന്ദ്രൻസിന്റെ വേഷപ്പകർച്ച. മാല പാർവതിയും ബാലുവർഗീസുമാണ‌് മറ്റു പ്രമുഖ താരങ്ങൾ‌. നേരത്തെ കെ ടി സി അബ്ദുള്ള ചെയ്യാനിരുന്ന വേഷമാണിത‌്. അദ്ദേഹത്തിന്റെ ആകസ‌്മിക വിയോഗത്തെത്തുടർന്നാണ‌് ആ കഥാപാത്രം ഇന്ദ്രൻസിൽ എത്തുന്നത‌്. ചിത്രീകരണം പൂർത്തിയായി.

വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാടുവിട്ട് മുംബൈയിലെ ഭീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65–-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.രൺജിപണിക്കര്‍, ലാല്‍ ജോസ്, നോബി, പ്രേംകുമാര്‍, ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചുപ്രേമന്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, അമര്‍ദേവ്, ദേവരാജ്, രാജേഷ് പരവൂര്‍, സുര്‍ജിത്ത് ഗോപിനാഥ്, ഖാദര്‍ തിരൂര്‍, സുബൈര്‍ വയനാട്, അശോകന്‍ വളയം, വിജി കെ വസന്ത്, സൈമണ്‍ പാവറട്ടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം അന്‍സൂറും സംഗീതം ഹിഷാം അബ്ദുള്‍ വഹാബും നിര്‍വഹിക്കുന്നു. പി കെ ഗോപി, ഷാജഹാന്‍ ഒരുമനയൂര്‍, ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങിയവരുടേതാണ് ഗാനരചന. ഷെബീറലി കലാസംവിധാനവും വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാടും നിര്‍വഹിച്ചിരിക്കുന്നു.
ബെന്‍സി പ്രൊഡക‌്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മിക്കുന്നത്.


പ്രധാന വാർത്തകൾ
 Top