13 October Sunday

"മുഫാസ: ​ദ ലയൺ കിങ് ' ഡിസംബറിൽ; ട്രെയിലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ഹിറ്റ് ചിത്രം ലയൺ കിങ്ങിന്റെ പ്രീക്വൽ ആയ മുഫാസ: ​ദ ലയൺ കിങ് ഡിസംബർ 20ന് തിയറ്ററുകളിൽ. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മികവുറ്റ ദൃശ്യങ്ങളാൽ സമ്പന്നമായ ട്രെയിലറാണ് വാൾട്ട് ഡിസ്നി പുറത്തുവിട്ടിരിക്കുന്നത്. മുഫാസ എന്ന രാജാവിന്റെ ഉദയവും രണ്ട് സഹോദരൻമാരുടെ ശത്രുതയുമാണ് ചിത്രത്തിന്റെ പ്രമേയം. 2019ൽ പുറത്തിറങ്ങിയ ലയൺ കിങ്ങിലെ നായക കഥാപാത്രമായ സിംബയുടെ അച്ഛൻ മുഫാസയുടെയും സഹോദരൻ ടാക്ക( സ്കാർ) യുടെയും കഥയാണ് മുഫാസ: ​ദ ലയൺ കിങ്.



1994ലാണ് ലയൺ കിങ് ആദ്യമായി ഡിസ്നി പുറത്തിറക്കുന്നത്. സിനിമ വൻ വിജയമായി. തുടർന്ന് 2019ൽ ലയൺ കിങ് എന്ന പേരിൽ തന്നെ ചിത്രം റീമേക്ക് ചെയ്തു. ചിത്രം സാമ്പത്തികമായും ഏറെ ഹിറ്റായി. ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ലയൺ കിങ്( 1663 മില്യൺ).

ആഫ്രിക്കൻ സാവന്നയിലുള്ള പ്രെഡ് ലാൻഡിലെ സിംഹ പരമ്പരകളുടെ കഥയാണ് ലയൺ കിങ് ഫ്രാഞ്ചൈസിയിലൂടെ പറയുന്നത്. ഡിസ്നിയുടെ കോമിക് കഥാപാത്രങ്ങളായ ടിമോണും പൂംബയും ലയൺ കിങ്ങിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top