28 February Sunday

ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചലച്ചിത്രം 'മഡ്ഡി'യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

നവാഗതനായ ഡോ.പ്രഗഭൽ സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ്റേസ് സിനിമയായ  മഡ്ഡിയുടെ മോഷൻ പോസ്റ്റർ വിജയ് സേതുപതിയും, മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റീലീസ് ചെയ്തത്..

ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.

പ്രധാനമായും  വ്യത്യസ്തടീമുകൾ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ പ്രതികാരം, കുടുംബം, നർമ്മം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ളതാണ്.  ഓഫ് റോഡ് റേസിംഗിൽ  പ്രധാന അഭിനേതാക്കളെ രണ്ട് വർഷത്തോളം  പരിശീലിപ്പിച്ചു

സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ  കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന സംവിധായകൻ്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂർസംഗീതവും, രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ്എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി രതീഷ്ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു ചിത്രം നിർമ്മാണം തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top