09 October Wednesday

‘മിസ്റ്റർ ആൻഡ്‌ മിസ്സിസ്‌ ബാച്ച്‌ലർ’ ടീസർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കൊച്ചി > ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന മിസ്റ്റർ ആൻഡ്‌ മിസീസ്‌ ബാച്ചിലേർസിന്റെ ടീസർ പുറത്തിറങ്ങി. ആഗസ്‌ത്‌ 23 നാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്  അർജുൻ ടി സത്യനാണ്‌.

ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്‌. ഛയാഗ്രാഹണം- പ്രദീപ് നായർ , എഡിറ്റർ- സോബിൻ കെ സോമൻ , സംഗീതവും പശ്ചാത്തല സംഗീതവും പി എസ്‌ ജയഹരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top