ഷാരൂഖിനും സൽമാനുമൊപ്പമുള്ള സിനിമ അധികം വൈകാതെയുണ്ടാകും: ആമിർ ഖാൻ
മുംബൈ> ആരാധകർ ഏറെ കാത്തിരിക്കുന്ന ബോളിവുഡ് ഖാൻമാരുടെ സിനിമ അധികം വൈകാതെയുണ്ടാകുമെന്ന സൂചന നൽകി ആമിർ ഖാൻ. ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒപ്പം ഒരു സിനിമയിൽ അഭിനയിക്കാനുള്ള സാധ്യത വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായി ആമിർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയിൽ അടുത്തിടെ അദ്ദേഹത്തെ ആദരിച്ച റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാരൂഖ്, സൽമാൻ ഖാൻ എന്നിവരോടൊപ്പമുള്ള സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദിച്ചപ്പോഴായിരുന്നു അത്തരത്തിൽ ചർച്ച നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. ആറ് മാസം മുമ്പ് ഷാരൂഖിനോടും സൽമാൻ ഖാനോടും മൂന്ന് പേരും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ അത് എത്ര മികച്ചതായിരിക്കുമെന്ന് സംസാരിച്ചിരുന്നുവെന്ന് താരം പറഞ്ഞു.
നമ്മൾ മൂന്നുപേരും ചേർന്ന് ഒരു സിനിമ ചെയ്യണം. അത് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് പറ്റിയൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ. അദ്ദേഹം പറഞ്ഞു.
0 comments