31 October Saturday

"മൈ ഡിയർ ഇച്ചാക്കാ... ഹാപ്പീ ബർത്ത്‌ഡേ'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020

നമ്പര്‍ 20 മദ്രാസ് മെയിലിലെ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടിക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്‌തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയ്‌നിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഈ ഭാഗങ്ങള്‍ സിനിമാപ്രേമികളുടെയും ഇരുവരുടെയും ആരാധകരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളാണ്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിനൊപ്പം ആശംസാവരികള്‍ നല്‍കിയിട്ടുള്ളത്.

ആശംസകളും മാഷപ്പ് വീഡിയോകളുമായി മമ്മട്ടൂട്ടിയുടെ പിറന്നാള്‍ ദിനം ആരാധകരും സിനിമാതാരങ്ങളും ആഘോഷമാക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ ആശംസകളെത്തിയത്. ഇരുവരുടെയും ആരാധകര്‍ ചിത്രവും ആശംസകളും ഏറ്റെടുത്തുകഴിഞ്ഞു.

1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top