16 January Saturday

സിനിമയ്ക്കുള്ളിലെ സിനിമയുമായി ജിസ് ജോയ്; 'മോഹന്‍ കുമാര്‍ ഫാന്‍സ്' ട്രെയിലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയ്ക്കുള്ളിലെ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ ആദ്യ ചിത്രമായിട്ടായിരിക്കും പുറത്തിറങ്ങുക.

സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെ.പി.എസ്.സി. ലളിത, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖ താരം അനാർക്കലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോബി-സഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. വിജയ് സൂപ്പറും പൗർണമിയ്ക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top