Deshabhimani

"മിന്നൽ മുരളി യൂണിവേഴ്സി'ന് വിലക്ക്; നടപടി ധ്യാൻ ശ്രീനിവാസൻ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ പ്രഖ്യാപനത്തിന് പിന്നാലെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 12:43 PM | 0 min read

കൊച്ചി >  ടൊവിനോ തോമസ് നായകനായ ചിത്രം മിന്നൽ മുരളിയുലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമകൾ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കോടതി. മിന്നൽ മുരളി യൂണിവേഴ്സ് എന്ന പേരിൽ കഥാപാത്രങ്ങളെ മറ്റ് ചിത്രങ്ങൾക്കുവേണ്ടി ഉപയോ​ഗിക്കുന്നതിനാണ് വിലക്ക്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എറണാകുളം ജില്ല കോടതിയുടെ നടപടി.  മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് പരാതി നൽകിയത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മിന്നൽ മുരളി സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപെടാൻ പാടില്ല എന്നാണ് അറിയിപ്പിൽ പറയുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു മിന്നൽ മുരളി. നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്തത്. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്സ് ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ അറിയിച്ചിരുന്നു. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്വലൻ. നിർമാതാവായ സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home