22 January Saturday

‘മിഡ്നൈറ്റ് റൺ’ യൂട്യൂബിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

കൊച്ചി > അനവധി അവാർഡുകൾ കരസ്ഥമാക്കിയ ‘മിഡ്നൈറ്റ് റൺ’ യൂട്യൂബിൽ റിലീസ് ചെയ്‌തു. ദിലീഷ് പോത്തനും ചേതൻ ജയലാലും അഭിനയിച്ച ഹ്രസ്വചിത്രം രമ്യാ രാജാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്‌തിരിക്കുന്നത്. മനുഷ്യനുമേൽ ഭയം എന്ന വികാരം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് സ്വാഭാവികമായി കാണിക്കുകയാണ് ഈ ചിത്രം.  

മലയാളത്തിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തിയാണ് ചെറുസിനിമ ഒരുക്കിയിരിക്കുന്നത്. ബി ടി അനില്‍കുമാറിന്റേതാണ് കഥ. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ്‌ കിരൺ ദാസ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് എരിയലത്ത് നിർമിച്ച ഈ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ കാണാം.

www.youtube.com/watch


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top