25 May Monday

'മറ്റൊരു കടവില്‍'ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

2013ല്‍ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച കുളിസീന്‍ എന്ന ഷോര്‍ട്ട് ഫിലിം  യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു . ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

ആര്യ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായര്‍ നിര്‍മിച്ച ചിത്രം രാഹുല്‍ കെ ഷാജി ആണ് സംവിധാനം ചെയ്യുന്നത്.സംഗീത സംവിധായകന്‍ രാഹുല്‍ രാജ്  ആദ്യമായി സംഗീതം നല്‍കുന്ന ഷോര്‍ട്ട് ഫിലിമാണ് 'മറ്റൊരു കടവില്‍'.

ജൂഡ് ആന്റണി ജോസഫും , സ്വാസികയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ പാഷാണം ഷാജി, ബോബന്‍ സാമുവല്‍ , മാത്തുക്കുട്ടി , അര്‍ജുന്‍ ഗോപാല്‍ , അല്‍ത്താഫ് മനാഫ് എന്നിവരുടെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുമേഷ് മധുവിന്റേതാണ് തിരക്കഥ.

 രാജേഷ് സുബ്രമണ്യന്‍ ക്യാമറയും , അശ്വിന്‍ കൃഷ്ണ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ച്ച് രണ്ടാം വാരം ചിത്രം ഗരുഡ് ടാക്കിസിന്റെ യൂട്യുബ് ചാനല്‍  പ്രദര്‍ശനത്തിനെത്തിക്കും

 


പ്രധാന വാർത്തകൾ
 Top