Deshabhimani

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 06:10 PM | 0 min read

കൊച്ചി > തെലുങ്ക് താരം വരുൺ തേജ് നായകനായ മട്കയുടെ ടീസർ പുറത്ത്. വൈറ എൻ്റർടെയ്ൻമെൻസിൻ്റെയും എസ്ആർടി എന്റർടൈൻമെൻസിന്റെയും ബാനറിൽ ഡോ. വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്ന്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌ കരുണ കുമാറാണ്‌. സിനിമയുടെ റിലീസ് നവംബർ 14 നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

ഒരു  ജയിലറുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നായകന്റെ പരിവർത്തനത്തെയാണ് ടീസറിൽ കാണാൻ സാധിക്കുക. നാല് ഗെറ്റപ്പിൽ വരുൺ തേജ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ നായകന്റെ 24 വർഷത്തെ യാത്രയാണ് അവതരിപ്പിക്കാൻ പോകുന്നത്. നോറാ ഫത്തേഹി, മീനാക്ഷി ചൌധരി എന്നിവരാണ്‌ സിനിമയിലെ നായികമാർ.

നവീൻ ചന്ദ്ര, സലോനി, അജയ് ഘോഷ്, കന്നഡ കിഷോർ, രവീന്ദ്ര വിജയ്, പി രവിശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ് കുമാറാണ്‌ സിനിമയ്‌ക്ക്‌ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം:- എ കിഷോർ കുമാർ, എഡിറ്റിംഗ്:- കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ:- കിരൺ കുമാർ മാനെ, സിഇഒ:- ഇവിവി സതീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:- ആർകെ ജാന, പ്രശാന്ത് മാണ്ഡവ, സാഗർ, വസ്ത്രാലങ്കാരം:- കിലാരി ലക്ഷ്മി, മാർക്കറ്റിങ്:- ഹാഷ്ടാഗ് മീഡിയ. പിആർഒ:- ശബരി.



deshabhimani section

Related News

View More
0 comments
Sort by

Home