20 February Wednesday

ധനുഷിന്റെ അസുരനിൽ മഞ്ജു വാര്യർ നായിക; തമിഴിൽ മഞ്ജുവിന്റെ അരങ്ങേറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കൊച്ചി> ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരനിൽ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. ധനുഷിനൊപ്പം നായികയായിത്തന്നെയാണ് സിനിമയില്‍ മഞ്ജുവെത്തുക. ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമൈന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ധനുഷ് ട്വീറ്ററിലൂടെ പുറത്തുവിട്ടു.  ധനുഷിനും വെട്രിമാരനും നന്ദി അറിയിച്ച് മഞ്ജുവും ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഏറെ നിരൂപക ശ്രദ്ധയും ഒപ്പം ബോക്സോഫീസിൽ വൻ ചലനവും ഉണ്ടാക്കിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് അസുരൻ. ഒടിയനു ശേഷം ലൂസിഫര്‍, ജാക്ക് ആന്റ് ജില്‍, മരയ്ക്കാര്‍ എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി മലയാളത്തില്‍ റിലീസിനൊരുങ്ങന്നത്.


പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തത് വെട്രിമാരനായിരുന്നു, സംഗീത സംവിധായകനുമായ ജി വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് അസുരന്‍ നിര്‍മ്മിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top