01 July Friday

മഞ്ജുവാര്യരെ നിരന്തരം ഭീഷണിപ്പെടുത്തി: യുവാവിനെതിരെ പോലീസ് കേസ്

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022

Manju Warrier/www.facebook.com/photo

കൊച്ചി> സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്. എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തുവെന്നാണ് പരാതി.

എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ ആകില്ലെന്നു പോലീസ് വ്യക്തമാക്കി. കേസില്‍ മഞ്ജുവാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top