മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ വന്‍ താരനിര. ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി, വിജയ് സേതുപതി എന്നിവര്‍ മണിരത്നത്തിന്റെ പുതിയ ബിഗ്ബജറ്റ് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫഹദും വിജയ് സേതുപതിയും മുമ്പ് മണിരത്നം ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. പുതിയ ചിത്രത്തിന്റെ സംഗീതം എ ആര് റഹ്മാനും ഛായാഗ്രഹണം സന്തോഷ് ശിവനും ആണ്. മണിരത്നത്തിന്റെ ഏറ്റവും അവസാനമിറങ്ങിയ 'കാട്ര് വെളിയിടെ' കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല.