കോഴിക്കോട് > ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയ 25ാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം നടൻ മമ്മൂട്ടിക്ക്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം എം ടി വാസുദേവൻ നായർ സമ്മാനിക്കും. പുരസ്കാര വിതരണ തിയ്യതി പിന്നീടറിയിക്കും.