20 April Saturday

കാലം പോകുന്തോറും പ്രായം കുറയും; മമ്മൂട്ടിയുടെ 'പതിനെട്ടാം പടി' ലുക്ക്‌ ഹിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

"നിങ്ങള് എന്തൊരു ക്രൂരനാണ് മനുഷ്യാ... 37 വയസ്സില് നിങ്ങളുടെ വാപ്പയാകാനുള്ള ലുക്കിൽ ഞാൻ നടക്കുമ്പോള് എൻറെ വാപ്പാനെക്കാളും പ്രയാമുള്ള നിങ്ങള് എൻറെ മോൻറെ ലുക്കിൽ ഫോട്ടോയിട്ട് കളിക്കുന്നു...' മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ വന്നുനിറയുന്ന കമന്റുകളിലൊന്നാണിത്. പതിെനട്ടാം പടി എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഇൗ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി നിൽക്കുന്നത്.

10 മണിക്കൂർകൊണ്ട്‌ 1 ലക്ഷത്തിലധികം ലൈക്കാണ്‌ ചിത്രത്തിന്‌ ലഭിച്ചിരിക്കുന്നത്‌.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top