13 October Sunday

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കൊച്ചി > മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ആദ്യ ടീസർ പുറത്ത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രത്തിന്റെ നിർമ്മാണം.

മമ്മൂട്ടിയെ കൂടാതെ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ്‌ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. നിമിഷ് രവിയാണ്‌ സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ നിഷാദ് യൂസഫ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top