04 August Tuesday

മമ്മൂട്ടിയുടെ "മാമാങ്ക" ത്തിന്‌ ആശംസയുമായി മോഹൻലാൽ; പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥ

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

മമ്മൂട്ടി നായകനായ എം പത്മകുമാർ ചിത്രം "മാമാങ്ക' ത്തിന്‌ ആശംസകളുമായി മോഹൻലാൽ. ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ താരം ആശംസ അറിയിച്ചത്‌.

"ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..' ‐ മോഹൻലാൽ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

മലയാളത്തിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ്‌ മാമാങ്കം.മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top