18 September Wednesday

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

മമ്മൂട്ടി നായകനാകുന്ന മെഗാ ബജറ്റ് ചിത്രം മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രാചി തെഹ്ലാനെ പോസ്റ്ററില്‍ കാണാം.

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒന്നിച്ചുള്ള ആദ്യ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ശ്രേണിയില്‍പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, അനു സിതാര, കനിഹ, ഇനിയ എന്നിവരും അഭിനയിക്കുന്നുണ്ട്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top