02 December Friday

നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ഹൈദരാബാദ്> തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.

രാവിലെ ഒമ്പത് മണി മുതൽ ഹൈദരാബാദ് പദ്‌മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മഹാപ്രസ്ഥാനിൽ സംസ്‌കാരച്ചടങ്ങുകൾ നടക്കുമെന്ന് കുടുംബം പ്രസ്‌താവനയിൽ അറിയിച്ചു.

തെലുങ്കിലെ മുതിർന്ന നടൻ കൃഷ്‌ണയുടെ ഭാര്യയുമായിരുന്നു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്‌ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്‌തു.
മ​ഹേഷ് ബാബുവിന്റെ സഹോദരൻ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top