17 June Monday

മധുശ്രീ ദത്തയ്ക്ക് കേരളത്തിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

ചലച്ചിത്ര അക്കാദമി 21 മുതൽ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള (ഐഡിഎസ്എഫ്എഫ്കെ) ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ‌് പ്രശസ്ത ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തയ‌്ക്ക‌്. രണ്ടു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡ്  26ന് കൈരളി തിയറ്ററിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

മേളയുടെ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ മധുശ്രീ ദത്തയുടെ ഏഴ‌് ചിത്രം പ്രദർശിപ്പിക്കും. ഡോക്യുമെന്ററി സംവിധായിക, ക്യൂറേറ്റർ, അധ്യാപിക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മധുശ്രീ ദത്ത സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നിയമസഹായം നൽകുന്നതിനുമായി പ്രവർത്തിക്കുന്ന മുംബൈയിലെ മജ്ലിസ് എന്ന സംഘടനയുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. കൊൽക്കത്ത ജാദവ്പുർ യൂണിവേഴ്സിറ്റി, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള അവർ മുംബൈയിലാണ് താമസം.

2005ൽ തിരുവനന്തപുരം അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ മധുശ്രീയുടെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവ് പ്രദർശിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് ഐഡിഎസ്എഫ്എഫ്കെയിൽ ആദ്യമായി ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് ഏർപ്പെടുത്തിയത്. ആനന്ദ് പട‌്‌വർധനായിരുന്നു ആദ്യജേതാവ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top