04 April Saturday

രണ്ടാമൂഴം: വി എ ശ്രീകുമാറിനെതിരെ എം ടി നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ന്യൂഡൽഹി > രണ്ടാമൂഴം കേസിൽ സംവിധായകൻ വി എ ശ്രീകുമാറിനെതിരെ എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. നാലാഴ്‌ചയ്ക്ക്‌ ശേഷം ഹർജിയിൽ വാദം കേൾക്കും. ശ്രീകുമാർ നൽകിയ ഹർജിയിൽ എംടിക്ക്‌ നോട്ടീസ് അയച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ എം ടി നൽകിയ ഹർജിയിലെ നടപടികൾ ആണ് സ്റ്റേ ചെയ്‌തത്.


പ്രധാന വാർത്തകൾ
 Top