16 September Monday

പ്രതീക്ഷകളോടെ 'പതിനെട്ടാം പടി'; ലിറിക്കല്‍ വീഡിയോ കാണാം

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന സിനിമായാണ് പതിനെട്ടാം പടി. മികച്ച തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍ ഉറുമിക്ക് ശേഷം, ആഗസ്റ്റ് സിനിമയിലൂടെ സംവിധായക വേഷം അണിയുകയാണ്. മമ്മൂട്ടി , പ്രത്വിരാജ് , ആര്യ ,ഉണ്ണിമുകുന്ദന്‍ , മനോജ് കെ ജയന്‍, ലാലു അലക്‌സ് , മണിയന്‍ പിള്ള രാജു , സുരാജ് വെഞ്ഞാറമ്മൂട് , പ്രിയാ മണി, സാനിയ ഇയ്യപ്പന്‍ , മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ താരനിരയെ ആണ് നിര്‍മ്മാതാവ് ഷാജി നടേശന്‍ പതിനെട്ടാം പടിയിലൂടെ അവതരിപ്പിക്കുന്നത്.

 ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിര്‍മ്മാണ ചിത്രമാണിത്. സിനിമയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കുഞ്ചാക്കോ ബോബന്‍ പുറത്തിറക്കി. നവാഗതനായ പ്രശാന്ത് പ്രഭാകര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചത് വിജയ് യേശുദാസാണ്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റെതാണ് വരികള്‍.

 ജൂലൈ 5 നാണ് പതിനെട്ടാം പടി ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top