25 June Tuesday

ത്രില്ലടിപ്പിച്ച് ലൂസിഫര്‍; ഒഫീഷ്യല്‍ ട്രെയിലറെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

കാത്തിരിപ്പിന് വിരാമമിട്ട് പ്രിത്വിരാജ് സംവിധായക കുപ്പായമണിഞ്ഞ ആദ്യചിത്രം ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി, മഞ്ജുവാര്യര്‍,  ഇന്ദ്രജിത്ത്, ടൊവിനോ, മംമ്ത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹണം. സംഗീതം ദീപക് ദേവ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ തീയേറ്ററുകളില്‍ ലൂസിഫര്‍ റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം 28നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top