27 May Wednesday

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് ; അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണിൽത്തന്നെയടിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാൻ ജനങ്ങൾ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. "പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം' എന്നായിരുന്നു ലിജോയുടെ പരിഹാസം.

ഫെയ്‌‌സ്‌ബുക്ക് കുറിപ്പ്:
പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??
NB: മെഴുകുതിരി, ബൾബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായി വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല
എന്ന് കമ്മിറ്റി

എന്നാണ് ലിജോയുടെ പരിഹാസം.ആയിരങ്ങൾ ലൈക്കടിച്ച പോസ്റ്റിന് കീഴെ വലിയ തോതിലുള്ള സൈബർ ആക്രമണവും നടക്കുന്നുണ്ട്. ലിജോയുടെ നിരവധി അംഗീകാരം ലഭിച്ച സിനിമകളെ അടക്കം ആക്ഷേപിച്ചാണ് സംഘടിതമായ ആക്രമണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top