31 October Saturday

അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ലക്ഷ്‍മി ബോംബ് ദീപാവലിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

മുംബൈ: സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ   ' ദിൽ ബേചാരെ ' , സഞ്ജയ്  ദത്തിന്റെ  ' സഡക് 2 ' എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ - രാഘവാ ലോറൻസ് ചിത്രമായ ' ലക്ഷ്‍മി ബോംബും ' ഡിസ്‌നി പ്ലസ്  ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്  ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് . ദീപാവലി വെടിക്കെട്ടായി നവംബർ 9 - നാണ് ചിത്രം ഒ ടി ടി  പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുക . ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വീഡിയോ അണിയറക്കാർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. 

തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് '. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ   *ലക്ഷ്മിബോംബി*ൽ    തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, എന്നിവരാണ് അഭിനേതാക്കൾ.  കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു അക്ഷയ്‌കുമാറിന്.   'ലക്ഷ്‍മി ബോംബ് ' അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് .    
 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top