08 December Wednesday

വിശാലിന്റെ ‘ലാത്തി’ അഞ്ചു ഭാഷകളിൽ; ടൈറ്റിൽ ടീസർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ചെന്നൈ > തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാലിന്റെ  32ാം സിനിമ ‘ലാത്തി’ യുടെ ടൈറ്റിൽ ടീസർ പുറത്തിറക്കി. നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ വിനോദ് കുമാറാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായ ഒരു പോലീസ് സ്റ്റോറിയാണ് ചിത്രം.

സുനൈനയാണ് നായിക. മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീത സംവിധാനം സാം സി എസും ഛായഗ്രഹണം ബാലസുബ്രഹ്മണ്യവും നിർവഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. വാർത്താവിതരണം സി കെ അജയകുമാർ.  ചെന്നൈയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top