17 February Sunday

സാരഥി ഈയാഴ്ച

വെബ് ഡെസ്‌ക്‌Updated: Saturday Feb 7, 2015

സണ്ണി വെയ്ന്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "സാരഥി' വെള്ളിയാഴ്ച തിയറ്ററിലെത്തും. നവാഗതനായ ഗോപാലന്‍ മനോജ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു രാഘവ്, ബൈജു, നെടുമുടി വേണു, മധുപാല്‍, മുകുന്ദന്‍, കലാഭവന്‍ റഹ്മാന്‍, സുനില്‍ സുഖദ, തലൈവാസല്‍ വിജയ്, വിനുദ ലാല്‍, ശ്രുതിബാല, സീമാ ജി നായര്‍, ബീന ആന്റണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.തിരക്കഥ: രാജേഷ് കെ രാമന്‍. ഛായാഗ്രഹണം: നൗഷാദ് ഷെറീഫ്. ഗാനങ്ങള്‍: ഹരി നാരായണന്‍, സന്തോഷ് വര്‍മ. സംഗീതം: ഗോപീസുന്ദര്‍. മൂവീസ് നെസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ എ ഡി ശ്രീകുമാറാണ് നിര്‍മിക്കുന്നത്.

ചന്ദ്രേട്ടന്‍ എവിടെയാ

ദിലീപ്, നമിത പ്രമോദ്, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "ചന്ദ്രേട്ടന്‍ എവിടെയാ' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ജോസ്, വിനായകന്‍, വീണാനായര്‍, കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: സന്തോഷ് ഏച്ചിക്കാനം. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: പ്രശാന്ത്പിള്ള. ഛായാഗ്രഹണം: ഷൈജു ഖാലിദ്. ഹാന്‍ഡ്മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഒപ്പം സമീര്‍ താഹീര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഫഹദ് ഫാസിലിന്റെ നാളെ

നവാഗതനായ സിജു എസ് ബാവ സംവിധാനംചെയ്യുന്ന "നാളെ' യില്‍ ഫഹദ് ഫാസില്‍, മാളവിക മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, ശ്രീനാഥ് ഭാസി, അലന്‍സിയാര്‍, ജയപ്രകാശ് കുളൂര്‍, കെപിഎസി ലളിത, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: ജയേഷ്. ഫെബ്രുവരി പതിനാലിന് ചിത്രീകരണം ആരംഭിക്കുന്ന "നാളെ' കൊച്ചി, കാന്തല്ലൂര്‍, പൂയംകുട്ടി, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂര്‍ത്തീകരിക്കും. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ ഡയറക്ടര്‍ കട്സ് ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

പ്രധാന വാർത്തകൾ
 Top