17 February Sunday

എലിസബത്ത് ഏകാദശി'യോടെ പനോരമക്ക് തുടക്കം

ഗിരീഷ് ബാലകൃഷ്ണന്‍Updated: Friday Nov 21, 2014

പനാജി: സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇട യാക്കിയ മറാത്തി ചല ച്ചിത്രകാരന്‍ പരേഷ് മൊകാഷിയുടെ "എലി സബത്ത് ഏകാദശി'യുടെ പ്രദര്‍ശനത്തോടെ 45-ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ഇന്ത്യന്‍ പനോരമവിഭാഗത്തിന് വെള്ളിയാഴ്ച തുടക്കമായി. ബോളിവുഡ് താരം മനോജ് വാജ്പേയിയാണ് പനോരമ വിഭാഗം ഉദ്ഘാടനം ചെയ്തത്.

മറാത്തയുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചലച്ചിത്രമാണ് പരേഷ് മൊകാഷി ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കച്ചവടവല്‍ക്കരണം സിനിമയുടെ കലാമൂല്യത്തെ നശിപ്പിക്കുമ്പോള്‍ നല്ല സിനിമയുടെ നിലനില്‍പ്പിനായി പോരാടുകയാണ് പരേഷ് മൊകാഷിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേള ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിച്ചു. "എലിസബത്ത് ഏകാദശി' എന്ന സിനിമയുടെ പേര് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നാണ് ആരോപിച്ച് മേളയില്‍ നിന്ന് സിനിമ പിന്‍വലിക്കണമെന്നായിരുന്നു സംഘപരിവാര്‍ സംഘടനയുടെ ആവശ്യം.

മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ പാന്തര്‍പൂറിന്റ പശ്ചാത്തലത്തില്‍ ഒരമ്മയുടേയും മക്കളുടേയും അസാധാരണ ജീവിതകഥ പറയുന്ന സിനിമയാണ് "എലിസബത്ത് ഏകാദശി'. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 26 സിനിമകളില്‍ ഏഴു മലയാള സിനിമകളുണ്ട്. സ്വപാനം (ഷാജി എന്‍ കരുണ്‍), മുന്നറിയിപ്പ് (വേണു), ഞാന്‍ (രഞ്ജിത്ത്), ഞാന്‍ സ്റ്റീവ് ലോപ്പസ് (രാജീവ് രവി), ദൃശ്യം (ജിത്തു ജോസഫ്), 24 കാതം നോര്‍ത്ത് (അനില്‍ രാധാകൃഷ്ണ മേനോന്‍), 1983 (എബ്രിഡ് ഷൈന്‍). ഇന്ത്യന്‍ പനോരമ കഥേതര വിഭാഗത്തില്‍ ശബ്നം സുഖദേവിന്റെ ദ ലാസ്റ്റ് അഡിയു ആയിരുന്നു ഉദ്ഘാടന ചിത്രം.അടൂര്‍ഗോപാലകൃഷ്ണനെകുറിച്ച് വിപിന്‍ വിജയ് ഒരുക്കിയ "ഭൂമിയില്‍ ചുവടുറച്ച്' എന്ന ഡോക്ക്യുമെന്ററി ശനിയാഴ്ച പ്രദര്‍ശിപ്പിക്കും.

പ്രധാന വാർത്തകൾ
 Top