17 January Monday

ലോക റെക്കോർഡ് നേട്ടവുമായി എത്തിയ "കുട്ടിദൈവം" റിലീസായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021



കൊച്ചി : ഡോ. സുവിദ് വിൽസൺ  സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച "കുട്ടി ദൈവം" റിലീസായി. തെന്നിന്ത്യൻ താരം വിജയ്സേതുപതിയടക്കം   മലയാളത്തിനകത്തും പുറത്തുമുള്ള പ്രമുഖരുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.  

ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടിയിരുന്നു  ചിത്രം.  ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതും പ്രത്യേകതയാണ്.  പ്രശസ്ത മാധ്യമ പ്രവർത്തകന്‍ സജീവ് ഇളമ്പല്‍  തിരക്കഥരചിച്ചിരിക്കുന്ന  ചിത്രത്തിന്റെ കഥ സംവിധായകന്‍റെ  തന്നെയാണ്. ഛായാഗ്രഹണം സനൽ ലസ്റ്റർ കൈകാര്യം ചെയ്തു.

എഡിറ്റർ-നിഹാസ് നിസാർ, ആർട്ട്-ഓമനക്കുട്ടൻ, മേക്കപ്പ് നിഷ ബാലൻ, കോസ്റ്റ്യൂം-രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ-റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ-വിവേക് ​​എംഡി, പിആർഒ-സുനിത സുനിൽ, സ്റ്റിൽസ്-അരുൺ ടിപി, ഡബ്ബിംഗ് ( നായിക) -കൃപ പ്രകാശ് പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുക്കുകൾ, മാസ്റ്റർ കാശിനാഥൻ തുടങ്ങിയവർ അഭിനയിക്കുന്നു പി.ആര്‍.ഓ - പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top