18 August Sunday

ശ്രീനിവാസനും ധ്യാനും ആദ്യമായി ഒന്നിക്കുന്നു; "കുട്ടിമാമ'യുടെ ട്രൈലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

കൊച്ചി> ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തുന്ന "കുട്ടിമാമ' യുടെ ട്രൈലർ പുറത്തിറങ്ങി. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി എം വിനുവാണ്. മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. ബ്ലെസ്സിയുടെ തന്മാത്രയ്ക്ക് ശേഷം മീര വാസുദേവിന്റെ തിരിച്ചു വരവ് കൂടിയാണ് ചിത്രം. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി. അരോമ മോഹനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഒരു ഫാമിലി എന്റെർറ്റൈനെർ ആയിട്ടാണ് കുട്ടിമാമ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു  വേഷങ്ങളിൽ എത്തുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തിയ മകന്‍റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി എം വിനുവായിരുന്നു. മെയ് രണ്ടാം വാരം സെൻട്രൽ പിക്ചർസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.


പ്രധാന വാർത്തകൾ
 Top