Deshabhimani

'കുട്ടന്‍റെ ഷിനിഗാമി' ഓഗസ്റ്റ് 30ന് തീയറ്ററിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 05:40 PM | 0 min read

കൊച്ചി > ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന കുട്ടന്‍റെ ഷിനിഗാമി എന്ന ചിത്രം ഓഗസ്റ്റ് 30 ന് തീയറ്ററിൽ. പേര് പോലെ തന്നെ പ്രമേയത്തിലും വ്യത്യസ്തതയുമായി എത്തുന്ന ചിത്രമാണ് കുട്ടന്‍റെ ഷിനിഗാമി. കാലനും  ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രം. കാലൻ എന്ന് അർത്ഥം വരുന്ന ജപ്പാനീസ് വാക്കാണ് ഷിനി​ഗാമി.

ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ് ചിത്രത്തിലെ ഷിനിഗാമി. ഷിനിഗാമി ഒരു ആത്മാവിനെ തേടിയെത്തുന്നതാണ് കഥ. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. ഇവിടെ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല. തൻ്റെ മരണകാരണമറിയാതെ താൻ ചെരിപ്പിടില്ലായെന്നാണ് അത്മാവിൻ്റെ വാശി.  അദ്ദേഹത്തിൻ്റെ വാശിക്കുമുന്നിൽ ഷിനി ഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണകാരണമന്വേഷിച്ചിറങ്ങുന്നതും തുചർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

അനീഷ് ജി മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം അർജുൻ വി അക്ഷയ. ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ.



deshabhimani section

Related News

View More
0 comments
Sort by

Home