21 September Saturday

ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്'; അഭിനേതാക്കളെ തേടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  'കുറുപ്പ്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 80കളിലെ ഗ്രാമാന്തരീക്ഷമാണ് സിനിമയില്‍ പുനസൃഷ്ടിക്കുന്നത്. ആഗസ്ത് 21 ബുധനാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ പാലക്കാട് ജോബീസ് മാളിലെ ഗോള്‍ഡന്‍ ഹാളില്‍ വെച്ചാണ് ഓഡീഷന്‍. പ്രായപരിധിയില്ല. പാലക്കാട് പരിസരത്തുള്ളവര്‍ക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണനയുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് 9847522377 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ദുരൂഹത അവശേഷിപ്പിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്നതാണ് സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവം ഉള്ള ചിത്രമായിരിക്കും 'കുറുപ്പ്' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top