22 May Sunday

കുഞ്ചാക്കോ ബോബന്റെ തമിഴ് ചിത്രം ‘രെണ്ടഗം’ ടീസർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

കൊച്ചി > കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന " രെണ്ടഗം " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത നടൻ കാർത്തി,തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. തീവണ്ടി ഫെയിം ഫെല്ലിനി ടി പി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. "ഒറ്റ് " എന്ന പേരിൽ മലയാളത്തിലും തമിഴിൽ " രെണ്ടഗം " എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു.

സൈന മൂവീസിലൂടെ "രെണ്ടഗം" ടീസർ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. "ഒറ്റ് "എന്ന മലയാള ചിത്രത്തിന്റെ ടീസറും ഉടൻ റിലീസാകുന്നതാണ്. ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം പകരുന്നു. എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി, കലാസംവിധാനം- സുഭാഷ് കരുൺ വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റണ്ട്സ്-സ്റ്റണ്ട് സിൽവ. പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top