04 October Wednesday

ഇന്ദ്രൻസ് ചിത്രം കുണ്ഡലപുരാണത്തിന്റെ ചിത്രീകരണം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2023

കൊച്ചി> ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന "കുണ്ഡലപുരാണം"എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ രാത്രിയോടെ പൂർത്തിയായി. നീലേശ്വരം, കാസർകോട് പരിസരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

‘മോപ്പാള’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശരൺ ശശിധരൻ. എഡിറ്റർ: ശ്യാം അമ്പാടി, സംഗീതം: ബ്ലസ്സൻ തോമസ്, ഗാനരചന വൈശാഖ് സുഗുണൻ, സന്തോഷ്‌ പുതുക്കുന്ന് ചീഫ് അസോസ്സിയേറ്റ്: രജിൽ കെയ്സി, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ: അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ്: രഞ്ജുരാജ് മാത്യു, കല: സീ മോൻ വയനാട്, സംഘട്ടനം: ബ്രൂസ് ലീ രാജേഷ്, ചമയം: രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ: സുജിൽ സായ്, പി.ആർ.ഒ  കാസബ്ളാങ്കാ ഫിലിം ഫാക്ടറി , മഞ്ജുഗോപിനാഥ് ഓൺലൈൻ പാർട്ണർ: സിനിമാപ്രാന്തൻ, പരസ്യകല: കുതിരവട്ടം ഡിസൈൻസ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top