10 August Monday

സൂപ്പർഹീറോസായി കിലുക്കത്തിലെ ജോജിയും നിശ്‌ചലും; സ്റ്റോപ്പ് മോഷൻ വിഡിയോ ഹിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020

കൊച്ചി > ആകെ ആവശ്യം വന്നത്‌ നൂറു രൂപയുടെ കളിപ്പാട്ടങ്ങളും, മൂന്നു ട്യൂബ് ലൈറ്റും പിന്നേ ഒരു ക്യാമറയും കുറേ കഷ്ടപ്പാടും. അച്ചു അരുൺ കുമാർ കൊറിയോഗ്രാഫിയും എഡിറ്റിങ്ങും ഡയറക്‌ഷനും നിർവഹിച്ച കിലുക്കം സിനിമയുടെ സ്റ്റോപ്പ് മോഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

നര്‍മ രംഗങ്ങളാൽ സമ്പുഷ്‌ട‌മാണ് മോഹൻലാലും ജഗതി ശ്രീകുമാറും മത്സരിച്ചഭിനയിച്ച കിലുക്കം എന്ന പ്രിയദര്‍ശൻ ചിത്രം. ചിത്രത്തിൽ ജോജിയും നിശ്ചലുമായി ഇരുവരും തകര്‍പ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. അടികിട്ടി ആശുപത്രിയിൽ നിശ്ചൽ കിടക്കുമ്പോള്‍ ജോജി കാണാൻ വരുന്ന രംഗം ചിത്രത്തിലെ ഒരു പ്രധാന രംഗമാണ്. നിശ്ചലിന്‍റെ ദയനീയ അവസ്ഥയിലും ഈ രംഗം കാണുന്ന പ്രേക്ഷകര്‍ക്ക് ചിരിപൊട്ടും. ഇപ്പോഴിതാ ആ രംഗത്തിലേക്ക് ബാറ്റ്മാൻ, സൂപ്പർമാൻ പോലുളള സൂപ്പര്‍ ഹീറോകളെ സന്നിവേശിപ്പിച്ചാൽ എങ്ങനെയുണ്ടാകും.

നിശ്ചലചിത്രങ്ങള്‍ ചേർത്തുവച്ചൊരുക്കുന്ന സ്റ്റോപ്പ് മോഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്‌തിരിക്കുന്നത്. യൂട്യൂബിൽ ഈ വീഡിയോ ഏറെ വൈറലായിരിക്കുകയാണ്.

നൂറു രൂപയുടെ സൂപ്പര്‍ ഹീറോ കളിപ്പാട്ടങ്ങളും മൂന്നു ട്യൂബ് ലൈറ്റും പിന്നേ ഒരു ക്യാമറയും കുറേ കഷ്‌ടപ്പാടുമായാണ് ഈ വീഡിയോ ഒരുക്കിയതെന്നാണ് ഇതിന് പിന്നിലെ അണിയറക്കാര്‍ തന്നെ ഈ വിഡിയോയുടെ നിര്‍മ്മാണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അച്ചു അരുൺ കുമാറാണ് കോറിയോഗ്രഫിയും എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കൺസപ്റ്റ്, ഫോട്ടോഗ്രഫി ജോബി ജെയിംസ്, സീനിക് ഡിസൈൻ ശ്യാംജിത്ത് വെള്ളോറ, ഡിസൈൻസ് ലിങ്കു എബ്രഹാം, ശബ്‌ദ‌ലേഖനം രജീഷ് കെ രമണൻ, സംഗീതം പ്രകാശ് അലക്‌സ്, മിക്‌സ് ആൻഡ് മാസ്റ്ററിങ് കിഷൻ മോഹൻ, മേക്കിങ് വിഡിയോ അഭിഷേക് മാത്യു ജോർജ്ജ് ഇവരാണ് നിർവഹിച്ചിരിക്കുന്നത്. വീഡിയോയുടെ മേക്കിങ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top