25 September Monday

മുപ്പത്തിരണ്ടായിരം അല്ല മൂന്ന് പേരെന്ന് കേരളാ സ്റ്റോറിയുടെ തിരുത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday May 2, 2023

കൊച്ചി > വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്.

കേരളത്തില്‍നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. കേരളത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയെന്ന പേരില്‍ സിനിമയ്ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയില്‍ സിനിമയ്ക്കെതിരെ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവരണം തിരുത്തിയത്.

നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top