Deshabhimani

ജന്മദിനത്തിൽ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് കത്തനാർ ടീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 07:19 PM | 0 min read

കൊച്ചി > തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ ജന്മദിനത്തിൽ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് കത്തനാർ ടീം. ഏതാനും സെക്കന്റുകൾ മാത്രമുള്ള മോഷൻ പോസ്റ്ററാണ് പുറത്ത് വിട്ടത്. ചിത്രത്തിൽ നിള എന്ന കഥാപാത്രത്തെയാണ് അനുഷ്ക ഷെട്ടി അവതരിപ്പിക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീ ​ഗോ​കുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കത്തനാർ നിർമ്മിക്കുന്നത്. ആർ രാമാനന്ദിന്റേതാണ് തിരക്കഥ.

മലയാള സിനിമയിൽ അനുഷ്ക ഷെട്ടിയുടെ ആദ്യ ചിത്രമാണ് കത്തനാർ. ‘പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ – ദ വൈല്‍ഡ് സോ‍ഴ്സറര്‍ എന്ന ചിത്രത്തിലെ അനുഷ്ക ഷെട്ടിയുടെ ആകര്‍ഷകമായ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. കത്തനാരിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെയ്പ്പ് നടത്തുകയാണ് അനുഷ്‌ക,’-മോഷൻ പോസ്റ്റർ പങ്കുവച്ച സംവിധായകൻ റോജിൻ തോമസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കടമറ്റത്തു കത്തനാരുടെ കഥയാണ് 'കത്തനാര്‍ - ദി വൈല്‍ഡ് സോഴ്‌സറര്‍' എന്ന ചിത്രം പറയുന്നത്.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home