20 August Tuesday

കാര്‍ത്തിയും രഷ്മികയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

വ്യത്യസ്ത കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന 'കൈദി'ക്കുശേഷം പുതിയ ചിത്രവുമായി കാര്‍ത്തി വീണ്ടുമെത്തുന്നു. കാര്‍ത്തിയുടെ 19- മത് സിനിമയായ ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂജയോടെ  ചെന്നൈയില്‍ തുടങ്ങി.


'റെമോ' എന്ന കന്നി ചിത്രത്തിലൂടെ പേരെടുത്തു ഭാഗ്യരാജ് കണ്ണനാണ് സംവിധായകന്‍. 'ഗീതാ ഗോവിന്ദ' ത്തിലൂടെ ശ്രദ്ധേയായ രഷ്മികാ മന്ദാനയാണ്  ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക.ഡ്രീം വാരിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബു,എസ്. ആര്‍. പ്രഭു എന്നിവരാണ് നിര്‍മാതാക്കള്‍




 


പ്രധാന വാർത്തകൾ
 Top