24 October Saturday

'സായാഹ്ന തീരങ്ങളില്‍': കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ പുതിയ ഗാനം

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

ഫസ്റ്റ് പേജ് എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്  എന്ന  ചിത്രത്തിലെ  പുതിയ ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.  സായാഹ്ന തീരങ്ങളില്‍  എന്ന് തുടങ്ങുന്ന ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. യുവനടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പങ്കുവച്ചു. ധീരജ് ഡെന്നിയും ആദ്യ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന  കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിങില്‍ അഞ്ചു പാട്ടുകളാണുള്ളത്.

 ബി കെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച 'കാതോര്‍ത്തു കാതോര്‍ത്തു' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി ക്കഴിഞ്ഞിട്ടുണ്ട്. അജീഷ് ദാസനും ശരത് ജി മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top