28 January Saturday

 VIDEO - പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് ടീമിന്റെ 'കാപ്പ'; ട്രെയിലര്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. 'കോട്ട മധു'വായി പൃഥ്വിരാജ് എത്തുന്ന ചിത്രം ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് നിര്‍മ്മിച്ചത്. ജി.ആര്‍. ഇന്ദുഗോപന്റെതാണ് തിരക്കഥ.

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ 'ശംഖുമുഖി'യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.  മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top